വിവാഹത്തിന് സമ്മതിച്ചില്ല; 25കാരന്‍ കാമുകിയുടെ പിതാവിനെ കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: കാമുകിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ 25കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ സോണിയ വിഹാര്‍ പ്രദേശത്താണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കാമുകിയെ വിവാഹം കഴിക്കാനായി ആലോചനയുമായി 25 കാരന്‍ കാമുകിയുടെ പിതാവിനെ സമീപിച്ചു. എന്നാല്‍ വിവാഹത്തിന് അദ്ദേഹം തയ്യാറായില്ല. തുടര്‍ന്നാണ് യുവാവ് കാമുകിയുടെ പിതാവിനെ കൊലപ്പെടുത്തിയത്.

സോണിയ വിഹാറില്‍ തന്നെയുള്ള സുരാജ് കുമാറാണ് കൊലക്ക് പിന്നില്‍. പാളം മെട്രോ സ്റ്റേഷനില്‍ ഹൗസ് കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. കിഴക്കന്‍ ഡല്‍ഹിയിലെ ഷാ ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നുമാണ് സുരാജിനെ പോലീസ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടെയായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്.

മരിച്ചയാളും ഭാര്യയും ഒരു പെണ്‍കുട്ടിയെ എടുത്ത് വളര്‍ത്തിയതായിരുന്നു. 24കാരിയായ ഈ മകളുമായി സുരാജ് അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് പെണ്‍കുട്ടിയും സുരാജും ബന്ധം തുടരുകയായിരുന്നു. തുടര്‍ന്നാണ് ആലോചനയുമായി സുരാജ് ഇവരെ സമീപിച്ചത്. ഇത് മാതാപിതാക്കള്‍ സമ്മതിക്കാതെ വന്നതോടെയാണ് സുരാജ് പെണ്‍കുട്ടിയുടെ പിതാവിനെ കുത്തി കൊലപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News