ഭര്‍തൃമതിയായ യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതോടെ സ്ഥിരമായി അശ്ലീല സന്ദേശം; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

മലപ്പുറം: ഭര്‍തൃമതിയായ യുവതിക്ക് പതിവായി അശ്ലീല സന്ദേശം അയക്കുകയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. മലപ്പുറം ഒതുക്കുങ്ങല്‍ പാണക്കാട് തൊടുകുത്ത് പറമ്പ് ഇല്ലിക്കോട്ടില്‍ മുഹമ്മദ് മുസ്തഫ (22)ക്കെതിരെയാണ് മലപ്പുറം വനിതാ സെല്‍ കേസെടുത്തത്.

വിവാഹിതയായ യുവതിയെ വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ യുവതിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയത്. തന്റെ ഇഷ്ടത്തിന് വഴങ്ങാതായതോടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു.

വിവാഹ അഭ്യര്‍ത്ഥന യുവതി നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രതി പല ഫോണ്‍ നമ്പറുകളില്‍ നിന്നായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

സ്ത്രീത്വത്തെ അപമാനിക്കുക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയുടെ മലപ്പുറത്തെ വീട്ടിലും ഭര്‍ത്താവിന്റെ വീടായ മഞ്ചേരി പരിസരങ്ങളിലും എത്തി യുവാവ് ഭീഷണിമുഴക്കുന്നതും പതിവായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News