സംസ്‌കാരം നടത്താന്‍ പണമില്ല; മുത്തശ്ശന്റെ മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച് യുവാവ്
ഹൈദരാബാദ്: തെലങ്കാനയില്‍ സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാല്‍ മുത്തശ്ശന്റെ മൃതദേഹം ഫ്രിജിനുള്ളില്‍ സൂക്ഷിച്ച് യുവാവ്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മുത്തശ്ശനും കൊച്ചുമകന്‍ നിഖിലും വാടയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം. കിടപ്പിലായ മുത്തശ്ശന്‍ മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചതെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു. മരണശേഷം മൃതശരീരം ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഫ്രിജില്‍ വയ്ക്കുകയായിരുന്നു.
മുത്തശ്ശന്റെ പെന്‍ഷന്‍ തുകയിലാണ് ഇരുവരും ജീവിച്ചുപോന്നത്. പെന്‍ഷന്‍ തുക മുടങ്ങാതിരിക്കാനാണോ നിഖില്‍ ഇപ്രകാരം ചെയ്‌തെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംസ്‌കാരം നടത്താന്‍ പണമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്‌തെന്നാണ് 23കാരനായ നിഖില്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.