പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തിന്റെ പേരില്‍ അശ്ലീല പ്രചരണം; പ്രതി അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത സീരിയല്‍ താരത്തെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലം കണ്ണനെല്ലൂര്‍ സ്വദേശി അല്‍ അമീന്‍ ആണ് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് പിടികൂടിയത്. ബാലതാരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ഇയ്യാള്‍ക്കെതിരെയുള്ള കേസ്.

2019 മുതല്‍ ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കൂടാതെ സീരിയലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രങ്ങളും മോശമായി ഉപയോഗിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന ബാലവകാശ കമ്മീഷനാണ് പോലീസിനോട് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.

ഫേസ്ബുക്കില്‍ നിന്നും ഇന്റര്‍നെറ്റ് സേവനദാതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പോലീസ് പിടികൂടാതിരിക്കാനായി മറ്റൊരാളുടെ വിലാസത്തിലുള്ള മൊബൈല്‍ നമ്പറാണ് ഇയാള്‍ ഇന്റെര്‍നെറ്റിനായി ഉപയോഗിച്ചിരുന്നത്. ഇതേ തുടര്‍ന്ന് പ്രതിയെ തിരിച്ചറിയാനായി വൈകിയിരുന്നു.

ഇയാള്‍ ഉപയോഗിച്ചിരുന്ന വ്യാജ ഫേസ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും മറ്റ് ധാരാളം വ്യാജ പ്രൊഫൈലുകളില്‍ നിന്നും പേജില്‍ ലൈക്കും കമന്റും രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News