31.1 C
Kottayam
Saturday, May 18, 2024

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് യുവാവ് കടലില്‍ ചാടി! രക്ഷിക്കാന്‍ പിന്നാലെ ചാടിയ ആര്‍.ആര്‍.ടി അംഗവും ക്വാറന്റൈനില്‍

Must read

കോഴിക്കോട്: വീട്ടിലേക്ക് പോകുംവഴി കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ യുവാവ് ഓട്ടോ റിക്ഷയില്‍ നിന്ന് ഇറങ്ങിയോടി കടലില്‍ ചാടി. കടലിലേക്ക് ഓടിയ യുവാവിനെ വെള്ളയില്‍ വാര്‍ഡിലെ ആര്‍ആര്‍ടി അംഗം പിന്നാലെയെത്തി രക്ഷപ്പെടുത്തി. കടലിലേക്കിറങ്ങിയ യുവാവിനെ ഒടുവില്‍ ശാന്തനാക്കി തിരികെ കയറ്റുകയായിരുന്നു.

ആര്‍ആര്‍ടി അംഗം ഫൈജാസാണ് യുവാവിനെ രക്ഷപ്പെടുത്തി വീട്ടില്‍ എത്തിച്ചത്. പോലീസും ആരോഗ്യ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കോവിഡ് രോഗിയാണെന്ന് പോലും കണക്കാക്കാതെയാണ് ഫൈജാസ് യുവാവിനെ രക്ഷിച്ചത്. തുടര്‍ന്ന് യുവാവിനെ കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഫൈജാസും ക്വാറന്റൈനില്‍ പ്രവശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week