EntertainmentKeralaNews

മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോർത്തും തന്നു , അങ്ങനെ ഇനി അഭിനയിക്കില്ല.. സീമ തുറന്നു പറയുന്നു

കാെച്ചി: മലയളികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സീമ ജി നായര്‍. ബിഗ് സ്ക്രീന്‍ പ്രേക്ഷകരക്കാളും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇടയിലും താരം ഏറെ സജീവമാകുകയാണ്. സിനിമ സീരിയല്‍ മേഖലയില്‍ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. എന്നാല്‍ ഇപ്പോള്‍ തന്റെ കഥാപാത്രങ്ങളിലെ പാതി തന്റേടം പോലും വ്യക്തി ജീവിതത്തില്‍ തനിക്കില്ല എന്നും അഭിനയ ജീവിതത്തെ കുറിച്ച്‌ ആരുമറിയാത്ത ചില സത്യങ്ങള്‍ എല്ലാം തന്നെ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.

താരത്തിന്റെ വാക്കുകൾ:

കൈലിയും ബ്ലൗസുമിട്ടാൽ ഏറ്റവും നന്നായി ചേരുന്നത് എനിക്കാവുമെന്ന് എല്ലാവർക്കും തോന്നിക്കാണും. അതുകൊണ്ടാവും ഒരുപാട് സിനിമകളിൽ തുടർച്ചയായി അത്തരം കഥാപാത്രങ്ങളാണ് കിട്ടിയത്. ഇതുകാരണം പാവപ്പെട്ടവരുടെ ബ്രാൻഡ് അംബാസഡർ, പാവപ്പെട്ടവരുടെ റാണിമുഖർജി എന്നൊക്കെ എന്നെ പലരും വിളിക്കാൻ തുടങ്ങി. ഈ രീതിയിൽ ആദ്യമൊക്കെ കുറെ പടങ്ങൾ ചെയ്തിരുന്നു. ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോർത്തുംതരും. പിന്നെ പിന്നെ ഞാൻ തന്നെ പറയാൻ തുടങ്ങി, എനിക്കിനി കൈലിയും ബ്ലൗസും പറ്റത്തില്ല, ഞാൻ വേണേൽ നൈറ്റിയോ കോട്ടൺ സാരിയോ ഉടുക്കാം എന്ന്.’

ഇങ്ങനെ വേഷം മാറ്റാൻ ആവശ്യപ്പെടുന്നതും ഒരു സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ്. കൊല്ലത്തെ ഒരു കടപ്പുറത്തായിരുന്നു ആ ലൊക്കേഷൻ.’അവിടെ ഷൂട്ടിന് ചെന്നപ്പോൾ എനിക്കൊരു കൈലിയും ബ്ലൗസും കറുത്ത ചരടും എടുത്തുതന്നു. ഞാനത് ഉടുത്തു. അതുകഴിഞ്ഞ് ഞങ്ങളെ അവിടെയൊരു വീട്ടിൽ കൊണ്ടുപോയി ഇരുത്തി. പാവപ്പെട്ടവരുടെ വീടാണ്. ഞാൻ ആ വീട്ടിലുള്ള സ്ത്രീകളെയൊക്കെ സൂക്ഷിച്ചുനോക്കി. നോക്കുമ്പോൾ അവരുടെ കഴുത്തിലൊക്കെ വലിയ സ്വർണമാലകൾ, കൈയിൽ വള, കാതിൽ കമ്മൽ…ദേഹത്ത് മൊത്തം ഒരുആഭരണശാല. ഇതേപോലെ കടപ്പുറത്തുള്ള ഒരു സ്ത്രീയെയാണ് ഞാൻ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടത്. അതോടെ എനിക്ക് മനസ്സിലായി. പാവപ്പെട്ടവർ എന്നാൽ കൈലി തന്നെ ഉടുക്കണമെന്നില്ലല്ലോ എന്ന്. അതൊക്കെ സിനിമയുടെ മാത്രം സങ്കൽപങ്ങളല്ലേ. അതിനുശേഷം ഇത്തരം കഥാപാത്രങ്ങൾക്കുവേണ്ടി വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട്. എത്ര പാവപ്പെട്ടവരുടെ വേഷം വേണമെങ്കിലും ഞാൻ ചെയ്യാം പക്ഷേ കൈലിയും ബ്ലൗസും പറ്റത്തില്ലെന്ന്.’ആ നിലപാടുകൊണ്ട് പാവപ്പെട്ടവരുടെ കൈലിയും മുണ്ടും സിനിമയിൽനിന്ന് അപ്രത്യക്ഷമായി.

സിനിമകളിലേക്ക് സീമ എത്തുന്നത് പരിചയ ബന്ധങ്ങളുടെ പുറത്ത് നിന്നാണ്. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തില്‍ പിന്നില്‍ നില്‍ക്കുന്ന കോളേജ് കുമാരിമാരില്‍ ഒരാളായി മാറുകയും ചെയ്‌തു.

പ്രാധാന്യമര്‍ഹിക്കുന്ന ഒരു വേഷം അതേ വര്‍ഷം തന്നെ ഒരു വലിയ ടീമിനൊപ്പം സീമ ജി നായര്‍ ചെയ്തിരുന്നു. പക്ഷെ അതാരും അത്ര തന്നെ തിരിച്ചറിഞ്ഞില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്ത് എന്ന ചിത്രത്തില്‍ സീമ ജി നായര്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എന്നാല്‍ ആ ഭാര്യ ഞാനായിരുന്നു എന്ന് മോഹന്‍ലാലിന് പോലും അറിയില്ല, അറിയുമായിരുന്നെങ്കില്‍ പിന്നീട് പല അവസരത്തില്‍ കണ്ടപ്പോഴും അദ്ദേഹം അതേ കുറിച്ച്‌ എന്തെങ്കിലും പറയുമായിരുന്നു എന്നാണ് ഇപ്പോള്‍ സീമ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker