KeralaNews

കൊച്ചി ഗോശ്രീ പാലത്തില്‍ നിന്ന് യുവാവ് കപ്പല്‍ ചാലിലേക്ക് ചാടി

കൊച്ചി: ഗോശ്രീ പാലത്തില്‍ നിന്ന് യുവാവ് കപ്പല്‍ ചാലിലേക്ക് ചാടി. ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച് പോയ യുവാവാണ് ചാടിയത്. ഇയാള്‍ക്കായി സ്‌കൂബ ടീമും കോസ്റ്റല്‍ പോലീസും തെരച്ചില്‍ നടത്തുകയാണ്. രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ഏകദേശം 35 വയസ്സോളം തോന്നിക്കുന്ന യുവാവാണ് ചാടിയത്.

രാവിലെ ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച യുവാവ് ഗോശ്രീ പാലത്തിനു നടുക്കെത്തി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയിറങ്ങിയ യുവാവ് താഴേക്ക് ചാടുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button