24.9 C
Kottayam
Friday, June 5, 2026

ലോട്ടറി വില 50 രൂപയാക്കാന്‍ നീക്കം; ഗൂഢാലോചനയെന്നു വില്പനക്കാര്‍

Must read

കോട്ടയം: കേരള ലോട്ടറിയുടെ വില 40 രൂപയില്‍നിന്ന് 50 രൂപയാക്കാന്‍ സര്‍ക്കാര്‍ നീക്കം. അടുത്ത മാസം ആദ്യം അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ വില വര്‍ധന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കൊവിഡിന്റെ മൂന്നാം തരംഗത്തോടെ ധനസ്ഥിതി കൂടുതല്‍ വഷളായ സംസ്ഥാന സര്‍ക്കാര്‍ വരുമാന വര്‍ധനവിന്റെ ഭാഗമായിട്ടാണ് ലോട്ടറിയുടെ വില വര്‍ധിപ്പിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി ലോട്ടറി ടിക്കറ്റ് വില വര്‍ധിപ്പിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു ധനവകുപ്പ്.

എന്നാല്‍, ലോട്ടറി വില വര്‍ധിപ്പിക്കുന്ന ധനവകുപ്പിന്റെ തീരുമാനത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ സിഐടിയു ഉള്‍പ്പെടെയുളള സംഘടനകള്‍ രംഗത്തു വന്നു കഴിഞ്ഞു. ഒരു കാരണവശാലും ടിക്കറ്റ് തുക വര്‍ധിപ്പിക്കരുതെന്നാണ് എല്ലാ തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. എന്നാല്‍, ഓരോ ദിവസവും ഒരു കോടി രൂപയുടെ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തി സമ്മാന ഘടനയില്‍ മാറ്റം വരുത്തുമെന്നാണ് സര്‍ക്കാരിന്റെ വാദം.

വില വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ലോട്ടറി ബന്ദ് ഉള്‍പ്പെടെയുള്ള അനിശ്ചിത കാല സമരം ആരംഭിക്കാന്‍ ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന കന്മറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. സമരത്തിന്റെ ഒന്നാം ഘട്ടമായി കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ലോട്ടറി ഓഫീസുകള്‍ക്ക് മുന്നില്‍ സമരം നടത്തിയിരുന്നു.

30 രൂപയായിരുന്ന ടിക്കറ്റിന്റെ വില 40 രൂപയായി ഇടതു സര്‍ക്കാര്‍ വര്‍ധിപ്പിച്ചതോടെ ഓഫീസുകളില്‍ ദിവസേന ലക്ഷകണക്കിനു ടിക്കറ്റുകള്‍ മിച്ചം വരുകയും വില്‍പ്പന തൊഴിലാളികളുടെ കൈയില്‍ ടിക്കറ്റുകള്‍ വിറ്റുപോകാതെ യാതൊരു വരുമാനവും ഇല്ലാത്ത സാഹചര്യമാണ്. ഭിന്നശേഷി ക്കാരും രോഗികളുമായ ലക്ഷ കണക്കിനു തൊഴിലാളികളുടെ ഏക ജീവിത മാര്‍ഗമായ ലോട്ടറിവില്‍പന പ്രതിസന്ധിയിലാകുന്നതോടെ മുന്പ് ലോട്ടറി നിരോധനം ഉണ്ടായപ്പോള്‍ നിരവധി തൊഴിലാളികള്‍ ആത്മഹത്യ ചെയ്ത സാഹചര്യം ആവര്‍ത്തിക്കപ്പെടുമെന്നു യൂണിയനുകള്‍ ചൂണ്ടിക്കാട്ടി.

- Advertisement -

പ്രതിവര്‍ഷം പന്ത്രണ്ടായിരം കോടി വരെ വിറ്റുവരവ് ഉണ്ടായിരുന്ന ലോട്ടറി മേഖല ഇപ്പോള്‍ പൂര്‍ണമായും ഉദ്യോഗസ്ഥ ഭരണനിയന്ത്രണത്തില്‍ ആയതോടെ കോടികളുടെ നഷ്ടമാണ് ഖജനാവിന് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ലോട്ടറി മേഖല കൈവശം ആക്കുവാന്‍ ശ്രമിക്കുന്ന അന്യ സംസ്ഥാന ലോട്ടറി മാഫിയാകളും ലോട്ടറി വകുപ്പിലെ ഉന്നതരും ചേര്‍ന്ന ഗൂഢാലോചനയാണ് വില വര്‍ധനവിനു പിന്നിലെന്നും ഒരു കാരണവശാലം വില വര്‍ധനവ് അംഗീകരിക്കില്ലെന്നും കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week