24.9 C
Kottayam
Friday, June 5, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചുംബിച്ചു, ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; സിംഗപൂരില്‍ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ

Must read

സിംഗപ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ. ഏഴു മാസമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെയാണ് ഇയാള്‍ ചുംബിച്ചതും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതും. സംഭവത്തില്‍ ചെല്ലം രാജേഷ് കണ്ണന്‍ എന്ന 26കാരനെയാണ് ശിക്ഷിച്ചിരിക്കുന്നത്.

സിംഗപ്പൂരില്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററായി ജോലി നോക്കുന്ന ഇയാള്‍ക്ക് ഭാര്യയും മകളും ഉണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഇന്‍സ്റ്റഗ്രാം വഴി രാജേഷും പരാതിക്കാരിയായ പെണ്‍കുട്ടിയും പരിചയത്തിലായത്. ഇരുവരും നിരന്തരം സംസാരിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇവര്‍ പരസ്പരം കാണുകയും ചെയ്തിരുന്നു. സെപ്തംബറില്‍ പെണ്‍കുട്ടി താമസിക്കുന്ന ഹൗസിംഗ് എസ്റ്റേറ്റായ യിഷുന്‍ അവന്യൂ 11 ലെ അവളുടെ ബ്ലോക്കില്‍ വച്ച് വീണ്ടും കാണാമെന്ന് ഇരുവരും സമ്മതിച്ചിരുന്നു.

രണ്ടാമത്തെ കൂടിക്കാഴ്ചയ്ക്ക് മൂന്നു ദിവസം മുമ്പ് തനിക്കും സുഹൃത്തുക്കള്‍ക്കുമായി ഒരു ബോട്ടില്‍ സിഡര്‍ വാങ്ങി വരാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ എട്ടിന് സിഡറുമായി പെണ്‍കുട്ടിയുടെ ഫ്‌ളാറ്റില്‍ ഇയാള്‍ എത്തി. സ്റ്റെയര്‍കേസ് വരെ തന്നോടൊപ്പം വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പെണ്‍കുട്ടിയെ ചുംബിച്ചതും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതും.

എന്നാല്‍ പെണ്‍കുട്ടി എതിര്‍ക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയോട് ഇങ്ങനെ ചെയ്യേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. മൂന്നു വര്‍ഷമായി സിംഗപ്പൂരില്‍ താമസിക്കുകയാണെന്നും മറ്റ് കുറ്റങ്ങളൊന്നും ഇതുവരെ തന്റെ പേരിലില്ലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week