ഇടുക്കി: ഫേസ്ബുക്കില്‍ മരണദിവസം പങ്കുവെച്ച യുവാവ് ജീവനൊടുക്കിയ നിലയില്‍. അടിമാലി ആനച്ചാല്‍ ഓലിക്കുന്നേല്‍ ദീപുവാണ്(34) മരിച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മരണദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് ശേഷമാണ് ദീപു തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച തൂങ്ങി മരിച്ചത്.
ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. കരിമണ്ണൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. കൊവിഡില്‍ വരുമാനം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലേക്ക് എത്തിയിരുന്നതായാണു ബന്ധുക്കള്‍ നല്‍കുന്ന വിവരം.
സാമ്പത്തിക ബാധ്യതയാവാം മരണകാരണമെന്നാണു തൊടുപുഴ പോലീസ് പറയുന്നത്. മായയാണ് ഭാര്യ. മകന്‍: ആദിനാഥ്.