ഭാര്യ ഉറങ്ങിയ തക്കംനോക്കി ടി.വി കാണാനെത്തിയ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു; 27കാരന് 30 വര്‍ഷം കഠിനതടവ്

ആറ്റിങ്ങല്‍: ഒന്‍പതു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാവായിക്കുളം സ്വദേശി ആദര്‍ശിന് (27) 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി.പി. പ്രഭാഷ് ലാലിന്റേതാണ് ഉത്തരവ്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിലെ ടി.വി കേടായതിനാല്‍ ബന്ധുവായ പ്രതിയുടെ വീട്ടില്‍ ടി.വി കാണാനെത്തിയ കുട്ടിയെ ഭാര്യ ഉറങ്ങിയ തക്കംനോക്കി പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിയുടെ ഭാവമാറ്റത്തെ തുടര്‍ന്നുള്ള അദ്ധ്യാപകരുടെ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂള്‍ അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. കല്ലമ്ബലം എസ്.ഐ രാജേഷ് അന്വേഷണം നടത്തിയ കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. മുഹസീന്‍ ഹാജരായി.

സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ കുടുംബം താമസസ്ഥലം വിട്ട് മാറേണ്ട സാഹചര്യമുണ്ടായി. 16 വയസ്സില്‍ താഴെയുള്ള കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് പത്ത് വര്‍ഷം കഠിനതടവിനും ബന്ധുവായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് മറ്റൊരു പത്ത് വര്‍ഷം കഠിനതടവിനും കോടതി ശിക്ഷ വിധിച്ചു.

50,000 രൂപ അതിക്രമത്തിനിരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം. പിഴ തുക കെട്ടിവച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധികം കഠിനതടവ് അനുഭവിക്കണം. പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളും ചെയ്തതായി കണ്ടെത്തിയ പ്രകാരം പ്രത്യേക വകുപ്പുകളിലായി 5 വര്‍ഷം വീതം കഠിന തടവിന് വിധിച്ചു. 25,000 രൂപ വീതം പിഴ കെട്ടി വയ്ക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസം വീതം കഠിനതടവിനും വിധി ഉത്തരവായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News