മാലിന്യം നിറഞ്ഞ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കം: മാലിന്യം നിറഞ്ഞ തോട്ടില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ടിവി പുരം പഞ്ചായത്ത് ആറാം വാര്‍ഡ് പയറുകാട് കോളനി നിവാസി വിശ്വനാഥനെ (60 )യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്.

തോട്ടില്‍ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥന്‍ സൈക്കിളില്‍ തോടിനോടു ചേര്‍ന്നുള്ള വഴിയിലൂടെ പോകുന്നത് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ വൈക്കം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യ: നിര്‍മല. മക്കള്‍: വിനോദ്, ദിവ്യ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News