സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാവ് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ എസ് (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.

സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ണിക്കൃഷ്ണന്‍ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞതനുസരിച്ച് മൂലമറ്റത്ത് നിന്ന് ഫയര്‍ഫോഴ്‌സും കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.കെ. ശ്രീജേഷ്, എസ്ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസും ഓടികൂടിയ നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഏറെ ശ്രമകരമായാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാന്റീനില്‍ അച്ഛനൊപ്പം ജോലി നോക്കി വരികയായിരുന്നു ഉണ്ണിക്കൃഷ്ണന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News