23.9 C
Kottayam
Thursday, June 4, 2026

രാത്രി ഉറങ്ങുമ്പോള്‍ അമ്മമാര്‍ മുടികെട്ടി വയ്ക്കണം; താക്കീതുമായി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

Must read

രാത്രി കുഞ്ഞുങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുന്ന അമ്മമാര്‍ക്ക് താക്കീതുമായി യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. കിടന്നുറങ്ങുന്നതിനിടെ കഴുത്തില്‍ മുടി കുരുങ്ങി മകള്‍ക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിലൂടെ തുറന്നു പറയുകയായിരുന്നു അസി എന്ന യുവാവ്.

കുറിപ്പ് ആയിരക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ആരും ശ്രദ്ധിക്കാത്ത ഈ കൊച്ചുകാര്യം വരുത്തിവയ്ക്കുന്ന വിനയെ കുറിച്ച് തുറന്നെഴുതിയതിന് നിരവധി പേരാണ് അസിയുടെ പോസ്റ്റിന് താഴെ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.

കുറിപ്പ് ഇങ്ങനെ :

ഇന്നലെ ഞങ്ങള്‍ക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ്

- Advertisement -

രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ഞങ്ങള്‍ക്കിടയില്‍ ഒരു വയസ്സുള്ള മകള്‍ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാല്‍ ഇരുട്ടാണ്. ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത്.

- Advertisement -

അവള്‍ പരിഭ്രമത്തോടെ പറഞ്ഞു ‘ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാന്‍ പറ്റുന്നില്ല ..ഞാന്‍ അനങ്ങിയാല്‍ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല .

ഇടനെ മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തില്‍ ഞാന്‍ മോളെ നോക്കി. അപ്പോള്‍ കണ്ട കാഴ്ച്ച ! ഷഹിയുടെയുടെ മുടികള്‍ ചേര്‍ന്ന് കഴുത്തിന് ചുറ്റും ചുറ്റി അമര്‍ന്നു ശ്വാസം മുട്ടുകയാണ് മോള്‍ !

എനിക്ക് കൈകള്‍ വിറച്ചു ,കൂടുതല്‍ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോര്‍ച്ചു ഓണ്‍ ചെയ്യാന്‍ നോക്കിയിട്ടു ടെന്‍ഷന്‍ കാരണം പറ്റുന്നില്ല . സ്‌ക്രീനിന്റെ വെളിച്ചത്തില്‍ തന്നെ മുടി വേര്‍പെടുത്താന്‍ നോക്കി പക്ഷെ അകെ കെട്ടു പിണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല . മോള്‍ക്ക് ഉറക്കത്തില്‍ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയില്‍ സംഭവിച്ചതാകണം . കുട്ടിയെ പൊക്കിയപ്പോള്‍ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു .

- Advertisement -

ഞാന്‍ ഒരു മുന്‍കരുതലായി മുടിക്കിടയില്‍ വിരല് കടത്തി കഴുത്തിലെ മുറുക്കം കുറക്കാന്‍ നോക്കി . ലൈറ്റ് ഓണ്‍ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാന്‍ പറ്റുന്നില്ല .കുറച്ചു മുടി അഴിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലതു മുറുകുന്നു .യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തില്‍ തട്ടാതെ ശ്രദ്ധിച്ച് മുടി മുറിക്കേണ്ടി വന്നു .

സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയര്‍ ചെയ്യുവാന്‍ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ കരച്ചില്‍ കേട്ട് അവളുടെയടുത്തേക്കു തിരിയാനായി നോക്കുമ്പോള്‍ , കുഞ്ഞിന്റെ കരച്ചി ലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വിപത്തില്‍ നിന്ന് രക്ഷപെട്ടത് ,എഴുന്നേല്‍ക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കില്‍ കഴുത്തില്‍ കുരുക്ക് മുറുകിയേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികള്‍ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

Popular this week