കൊച്ചി: പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി മണി (35) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുള്ള വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂമ്പക്കൈകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായി.
പെരുമ്പാവൂരില്‍ അക്രമപരമ്പരകള്‍ തുടര്‍ക്കഥയാകുകയാണ്. നേരത്തെ പ്രദേശത്ത് നിന്ന് തന്നെ വെടിവയ്പ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാര്‍, മിച്ചു തുടങ്ങിയ ആറുപേര്‍ തമ്മിലാണ് വെടിവയ്പ്പ് നടന്നത്. പെരുമ്പാവൂര്‍ സ്വദേശി ആദില്‍ ഷായ്ക്കാണ് വെടിയേറ്റത്. ആദില്‍ ഷായുടെ നെഞ്ചിലാണ് വെടിയേറ്റത്. ആദിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News