29.7 C
Kottayam
Saturday, June 13, 2026

പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം ആലോചിച്ചു; പിന്നാലെ പ്രതിശ്രുത വധുവിനൊപ്പം പിതാവ് ഒളിച്ചോടി; പരാതിയുമായി ഭാര്യ രംഗത്ത്; മുത്തശ്ശനും മുത്തശ്ശിക്കും ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മകന്റെ പ്രതികരണം

Must read

റാംപൂര്‍: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മകന്റെ പ്രതിശ്രുത വധുവുമായി ഒളിച്ചോടി വിവാഹം കഴിച്ച് പിതാവ്. പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം ആലോചിച്ച യുവതിയോടൊപ്പമാണ് പിതാവ് ഒളിച്ചോടി വിവാഹം കഴിച്ചത്. ഇയാള്‍ രണ്ട് ലക്ഷം രൂപയും വീട്ടില്‍ നിന്നും മോഷ്ടിച്ചതായി ഭാര്യ പരാതിയില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകനെ ഇയാള്‍ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചെന്നും മകന് പറഞ്ഞുറപ്പിച്ച യുവതിയുമായി ഒളിച്ചോടിയെന്നുമാണ് പരാതി. ഷക്കീല്‍ എന്നയാള്‍ക്കെതിരെയാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. എതിര്‍ത്തപ്പോള്‍ തന്നെയും കുടുംബത്തെയും മര്‍ദ്ദിച്ചെന്നും ഭാര്യ ഷബാന ആരോപിച്ചു. ദമ്പതികള്‍ക്ക് ആറ് മക്കളുണ്ട്.

ദിവസം മുഴുവന്‍ ഇരുവരും വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു. ആദ്യം ആരും എന്നെ വിശ്വസിച്ചില്ല. പിന്നെ ഞാനും എന്റെ മകനും അവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചുവെന്നും ഷബാന മാധ്യമങ്ങളോട് പറഞ്ഞു. പിതാവിന്റെ അവിഹിതബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടര്‍ന്ന് 15 വയസ്സുള്ള മകന്‍ ആ സ്ത്രീയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്ന് അവര്‍ പറഞ്ഞു.

മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവര്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. ഷക്കീല്‍ രണ്ട് ലക്ഷം രൂപയും ഏകദേശം 17 ഗ്രാം സ്വര്‍ണ്ണവുമായി വീട് വിട്ട് യുവതിയെ വിവാഹം കഴിച്ചുവെന്ന് അയാള്‍ പറഞ്ഞു.

- Advertisement -

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ… ഷക്കീലിന്റെ 14 വയസുകാരന്‍ മകനെ യുവതിക്ക് കല്യാണം ആലോചിക്കുന്നതോടെയാണ് കാര്യങ്ങള്‍ക്ക് തുടക്കം. കല്യാണത്തെ ഇയാളുടെ ഭാര്യയും മകനും അടക്കമുള്ള കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വഴക്കുണ്ടാക്കുകയും ഇയാള്‍ ഭാര്യയേയും മകനെയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോണില്‍ മകന്റെ പ്രതിശ്രുത വധുവുമായി സംഭാഷണം ആരംഭിച്ചു.

- Advertisement -

ഇയാള്‍ ദിവസം മുഴുവന്‍ പെണ്‍കുട്ടിയോട് സംസാരിക്കാറുണ്ടായിരുന്നുവെന്നും വിഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നെന്നും രണ്ടുതവണ ഇയാളെ പെണ്‍കുട്ടിയോടൊപ്പം പിടികൂടിയിരുന്നെന്നുമാണ് പരാതിയില്‍ പറയുന്നത്. ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ ഒരു സ്ത്രീ തന്റെ ഭാവി മരുമകനൊപ്പം ഒളിച്ചോടിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

കുഞ്ഞിനെ നെഞ്ചോടു ചേർത്ത് യുവതി ആറാം നിലയിൽ നിന്ന് ചാടി മരിച്ചു; ആറാം നിലയിൽ നിന്നുള്ള വീഴ്ചയിലും ആറുമാസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു!

ഹൈദരാബാദ്: മാസങ്ങളോളമായി അലട്ടിയിരുന്ന കടുത്ത ഉറക്കമില്ലായ്മയ്ക്കും (Insomnia) മാനസിക സമ്മർദ്ദങ്ങൾക്കും ഒടുവിൽ ആറുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെയും കൈകളിൽ മുറുക്കിപ്പിടിച്ച് യുവതി ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. എന്നാൽ വീഴ്ചയുടെ...

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

Popular this week