മുംബൈ: ഡല്‍ഹിയില്‍ നിന്ന് പുണെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു. ഇടിയെത്തുടര്‍ന്ന് വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും പുണെയില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് പക്ഷി ഇടിച്ചതായി കണ്ടെത്തിയതെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

