ലോകത്തെ നടുക്കി ജോക്കർ ആക്രമണം,മുഖംമൂടിധാരി ട്രെയിന് തീവച്ചു, യാത്രക്കാരെ കുത്തി,സംഭവം ജപ്പാനിൽ

ടോക്കിയോ:ജപ്പാനില്‍ ജോക്കര്‍ വേഷം ധരിച്ചെത്തിയ യുവാവ് ട്രെയിനുള്ളില്‍ നടത്തിയ അതിക്രമത്തില്‍ പത്തോളം പേര്‍ക്ക് പരിക്ക്.
ഒരാളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം, യുവാവ് പ്രത്യേക തരം ദ്രാവകം ഒഴിച്ചശേഷം തീകൊളുത്തുകയും ചെയ്തു.

നിരവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. 24കാരനായ യുവാവ് നടത്തിയ അതിക്രമത്തിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടും യാത്രക്കാര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അക്രമിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 വയസ് പ്രായമുള്ള ഒരാള്‍ കുത്തേറ്റ് അവശനിലയിലായിരുന്നു, അതേസമയം അക്രമി ട്രെയിനിന് ചുറ്റും ദ്രാവകം വിതറി തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്‌ത ഒരു വീഡിയോയില്‍ ഒരു ബോഗിയില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുന്നത് കാണാം, സെക്കന്റുകള്‍ക്ക് ശേഷം, ഒരു ചെറിയ സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടുത്തം ഉണ്ടായി. ബോഗിയിലെ വിന്‍ഡായോലൂടെയും മറ്റും ആളുകള്‍ പുറത്തേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം.

“ഇതൊരു തമാശ ആണെന്ന് ഞാന്‍ കരുതി,” ഒരു സാക്ഷി ജപ്പാനിലെ യോമിയുരി പത്രത്തോട് പറഞ്ഞു, മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായി താന്‍ ഇരുന്ന ട്രെയിന്‍ ബോഗിയിലേക്ക് ഓടി കയറുന്നുണ്ടായിരുന്നു. “അപ്പോള്‍, ഒരു മനുഷ്യന്‍ ഒരു നീണ്ട കത്തി പതുക്കെ വീശി ഈ വഴി നടക്കുന്നത് ഞാന്‍ കണ്ടു.” കത്തിയില്‍ ചോരയുണ്ടെന്ന് അയാള്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനായ ഷിന്‍ജുകുവിലേക്കുള്ള കെയോ എക്സ്പ്രസ് ലൈനില്‍ പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ജപ്പാനില്‍ ലോവര്‍ ഹൗസ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ കെയോ ലൈനിലെ ഭാഗിക സേവനം ഞായറാഴ്ച വൈകി നിര്‍ത്തിവച്ചു. ട്രെയിന്‍ നിര്‍ത്തിയ സ്റ്റേഷന് പുറത്ത് നിരവധി അഗ്നിശമന സേനാംഗങ്ങളും പോലീസും എമര്‍ജന്‍സി വാഹനങ്ങളും കാത്തുനില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ജോക്കര്‍ വേഷത്തില്‍ യുവാവ് അക്രമം നടത്തിയതിന് പിന്നാലെ ആണിതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News