രജനീകാന്ത് ആശുപത്രി വിട്ടു, വീട്ടില്‍ തിരിച്ചെത്തിയെന്ന് ട്വീറ്റ്‌

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിൽ നിന്നു മടങ്ങിയത്.വീട്ടിൽ തിരിച്ചെത്തിയതായി ഞായറാഴ്ച രാത്രി 10.45ഓടെ രജനീകാന്ത് ട്വീറ്റ് ചെയ്തു.

തലവേദനയും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെത്തുടർന്ന് ഒക്ടോബർ 28-നാണ് രജനീകാന്തിനെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തക്കുഴലിൽ തടസ്സം കണ്ടെത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഞായറാഴ്ച രാവിലെ ആൽവാർപ്പേട്ടിലെ കാവേരി ആശുപത്രിയിലെത്തി രജനി കാന്തിനെ കണ്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News