28.4 C
Kottayam
Wednesday, May 1, 2024

മഞ്ചേശ്വരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവ് മരിച്ചു

Must read

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് കോണ്‍ക്രീറ്റ് തൊഴിലാളി മരിച്ചു. കുബണൂര്‍ ശാന്തിമൂലയില്‍ കെ.രാജേഷ്(40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.

ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ കുബണൂര്‍ സ്‌കൂളിന് സമീപം വച്ച് കാട്ടുപന്നി രാജേഷിനെ ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ സുഹാസിനി. മകന്‍ കവിത് രാജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week