മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ചു മലയാളികള്‍ മരിച്ചു, ഏഴു പേര്‍ക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. ഗോവയില്‍ നിന്നു വന്ന സംഘം യാത്ര ചെയ്ത വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ് മരിച്ചത്. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍ എന്നിവര്‍ക്കും കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പൂന-ബാംഗ്ലൂര്‍ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയില്‍ ഘോറയിലാണ് അപകടം. പാലത്തില്‍ വച്ച് ട്രക്കുമായി കൂട്ടിയിടിച്ച വാഹനം നദിയിലേക്കു മറിയുകയായിരുന്നു. പരിക്കേറ്റവരെ സത്താറയിലെ ആശുപത്രിയിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News