തോക്ക് ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമം; അബദ്ധത്തില്‍ വെടി പൊട്ടി യുവാവ് മരിച്ചു

ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി യുവാവ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ 22 വയസുകാരന്‍ സൗരഭ് മാവിയാണ് നെഞ്ചില്‍ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹ്യത്ത് നകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വര്‍ഷങ്ങളായി നകുല്‍ ശര്‍മ്മയും സൗരഭ് മാവിയും സുഹൃത്തുക്കളാണ്. ഇരുവരുടെയും സുഹൃത്തായ സച്ചിനെ കാണാന്‍ കാറില്‍ പോകുന്നതിനിടെയാണ് സംഭവം നടന്നത്. കാറില്‍ വച്ച് തോക്ക് നെഞ്ചിനോട് ചേര്‍ത്ത് വച്ച് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൗരഭ്.

ഇതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റ സൗരഭിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നകുല്‍ ശര്‍മ്മ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News