റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം; ദേഹത്ത് കൂടി പിന്‍ചക്രങ്ങള്‍ കയറി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: റോഡ് റോളര്‍ ഓടിക്കുന്നതിനിടെ അപസ്മാരം വന്ന് താഴെ വീണ യുവാവിന് പിന്‍ചക്രം ദേഹത്ത് കൂടി കയറി ദാരുണാന്ത്യം. ദേവികുളം ഇരച്ചില്‍പ്പാറ സ്വദേശി മണിക്കുട്ടന്‍ (29) ആണ് മരിച്ചത്. താഴെ വീണ മണിക്കുട്ടന്റെ ദേഹത്തുകൂടെ റോഡ് റോളറിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടൊയിരുന്നു അപകടം. ലോക്കാട് ഗ്യാപ്പില്‍ നിന്നും ബൈസണ്‍വാലിയിലേക്ക് പോകുന്ന വഴിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മണ്ണ് നീക്കുന്നതിനിടയിലായിരുന്നു അപകടം. ചതഞ്ഞരഞ്ഞ നിലയിലായിരുന്നു ശരീരം. ദീര്‍ഘനാളായി അപസ്മാരത്തിനായി ചികിത്സയിലായിരുന്നു മണിക്കുട്ടന്‍.

ദേവികുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സൂര്യനെല്ലി സിങ്കുകണ്ടം ഷണ്‍മുഖവിലാസിലെ അശ്വതിയാണ് ഭാര്യ. ഒരു വര്‍ഷത്തിനു മുമ്ബായിരുന്നു വിവാഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News