28.4 C
Kottayam
Wednesday, May 15, 2024

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

Must read

മലപ്പുറം: മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. നന്നമുക്ക് സ്വദേശി അബൂബക്കര്‍ (55) ആണ് മരിച്ചത്. വിദേശത്തു നിന്നും എത്തിയ അബൂബക്കര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

12 ദിവസം മുമ്പാണ് ഇദ്ദേഹം വിദേശത്തു നിന്നെത്തിയത്. ഇദ്ദേഹത്തിന്റെ സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമാകും സംസ്‌കാരം സംബന്ധിച്ച് തീരുമാനമാകുക. മലപ്പുറത്ത് ഇന്നലെ മാത്രം 89 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week