23.9 C
Kottayam
Thursday, June 4, 2026

രോഗം വന്നതും ഭേദമായതുമറിയാതെ ജനങ്ങള്‍,10 നഗരങ്ങളിലെ സീറോ സര്‍വ്വേഫലങ്ങള്‍ ഞെട്ടിയ്ക്കുന്നത്

Must read

ന്യൂഡല്‍ഹി രാജ്യത്തെ വന്‍കിട നഗരങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുറത്തുവിടുന്ന കണക്കുകളുടെ അഞ്ചിരട്ടിയലധികം ആളുകള്‍ കൊവിഡ് ബാധിതരെന്ന് റിപ്പോര്‍ട്ടുകള്‍ സമൂഹവ്യാപനം ഇല്ലെന്നു കേന്ദ്രം ആവര്‍ത്തിക്കുമ്പോഴും നിശ്ശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്നു തെളിയിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സര്‍വേ ഫലങ്ങളും. മിക്ക നഗരങ്ങളിലും നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതു രോഗിയോ സര്‍ക്കാരോ അറിഞ്ഞിട്ടില്ലെന്നതു തന്നെ പ്രധാന കാരണം. വേണ്ടത്ര പരിശോധന ഉണ്ടായില്ലെന്നത് ഇതിനുള്ള കാരണം.

ലക്ഷണമില്ലാത്ത രോഗബാധ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മിക്ക നഗരങ്ങളിലും രോഗം പടര്‍ത്തിയത് ഇത്തരക്കാരാണെന്നു കരുതുന്നു.കൊവിഡ് നിരീക്ഷണ കാലയളവ് രണ്ടോ അതിലധികമോ ആഴ്ചകള്‍ കഴിഞ്ഞിട്ടും രോഗലക്ഷണങ്ങളൊന്നും പ്രകടമാവാത്ത നിരവധി പേരുണ്ട്. പലരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനായി ആശുപത്രികളെയോ പരിശോധന കേന്ദ്രങ്ങളെയോ സമീപിയ്ക്കുമ്പോഴാണ് രോഗബാധ സ്ഥിരീകരിയ്ക്കുന്നത്.ഇത്തരത്തിലുള്ളവരില്‍ നിന്നും നിരവധി പേരിലേക്ക് ഇതിനകം രോഗം പകര്‍ന്നിട്ടിണ്ടാവും.

മുംബൈ,ഡല്‍ഹി,കൊല്‍ക്കൊത്ത,ചെന്നൈ തുടങ്ങിയ വന്‍ നഗരങ്ങളിലെ വലിയ വിഭാഗം ജനങ്ങള്‍ കോവിഡ് പിടിപെടാന്‍ സാധ്യതയുള്ളവരുടെ ഗണത്തിലാണെന്ന് ഐസിഎംആര്‍ ആദ്യ സിറോ സര്‍വേ ഫലം പുറത്തുവിട്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ പ്രസിദ്ധീകരിച്ച ഡല്‍ഹി സര്‍വേ ഫലത്തിലും ഇതാവര്‍ത്തിച്ചു. 77% പേര്‍ വൈറസിന്റെ നിഴലിലെന്നായിരുന്നു ഡല്‍ഹിയിലെ വിലയിരുത്തല്‍.

ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കോവിഡ് രൂക്ഷമായി ബാധിച്ച 10 നഗരങ്ങളില്‍ നടത്തിയ സര്‍വേയുടെ സൂചനകളും ഞെട്ടിക്കുന്നതാണ്. 8 – 49% ആണ് പല നഗരങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെ തോത്.ഇവരില്‍ നിന്ന് രോഗം പകരാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുക ദുഷ്‌കരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week