KeralaNews

തെങ്ങില്‍ മരുന്നടിക്കാന്‍ കയറിയയാള്‍ ഹൃദയാഘാതം മൂലം മരിച്ചു

ചേര്‍ത്തല: തെങ്ങില്‍ മരുന്നടിക്കാന്‍ കയറിയയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ അരുണകിരണ്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകന്‍ ചന്ദ്രശേഖര കുറുപ്പ് (ബാബു-57) ആണു മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

കഞ്ഞിക്കുഴിയിലെ കയര്‍ ഫാക്ടറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ബാബു രോഗം ബാധിച്ച തെങ്ങിന് മരുന്ന് തളിയ്ക്കാനാണു കയറിയത്. തുടര്‍ന്ന് അബോധാവസ്ഥയില്‍ ഓലകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നത് കണ്ട് വീട്ടുകാര്‍ ചേര്‍ത്തല അഗ്നിശമന സേനയെ വിവരമറിയിച്ചു.

തെങ്ങിന് മുകളില്‍ കുടുങ്ങിയ ബാബുവിനെ അഗ്നിശമന സേന അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് താഴെയിറക്കുന്നു. അഗ്നിശമന സേനാംഗങ്ങളും മാരാരിക്കുളം പോലീസും നാട്ടുകാരും ചേര്‍ന്ന് വലയില്‍ കെട്ടിയാണു ബാബുവിനെ താഴെയിറക്കിയത്.

ഫയല്‍ ഫോഴ്സിന്റെ വാഹനത്തില്‍ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഴകാവിഡ് പരിശോധനയ്ക്കുശേഷം ഇന്നു വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ഗിരിജ. മക്കള്‍: അരുണ്‍, കിരണ്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker