സെക്‌സിനിടയില്‍ അമിത രതിമൂര്‍ച്ഛ; യുവാവ് മരിച്ചു

മലാവി: സെക്‌സിനിടയില്‍ അമിത രതിമൂര്‍ച്ഛ ഉണ്ടായതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. ആഫ്രിക്കയിലെ മലാവിയിലുള്ള ചാള്‍സ് മജ്വ എന്ന 36 വയസുകാരനാണ് മരണപ്പെട്ടത്. സെക്‌സിനിടയില്‍ അബോധാവസ്ഥയിലായ യുവാവ് പിന്നീട് മരണപ്പെടുകയായിരുന്നുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് അമിതമായ രതിമൂര്‍ച്ഛയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായിട്ടായിരുന്നു ചാള്‍സ് സെക്‌സില്‍ ഏര്‍പ്പെട്ടത്. സെക്‌സിനിടയില്‍ യുവാവ് അബോധാവസ്ഥയിലായതായി സ്ത്രീ പോലീസിനോട് പറയുന്നു.

തീവ്രമായ രതിമൂര്‍ച്ഛയെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടിയതാണ് മരണകാരണം. അതേസമയം, യുവാവിന്റെ മരണത്തില്‍ സെക്‌സില്‍ പങ്കാളിയായ സ്ത്രീയെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്കെതിരെ കേസൊന്നും ചുമത്തിയിട്ടില്ല. യുവാവിന്റെ മരണത്തില്‍ സ്ത്രീക്ക് പങ്കില്ലെന്നാണ് പോലീസ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News