പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പാന്റിന്റെ സിപ്പ് ഊരിയാലും പോക്‌സോ ചുമത്താന്‍ പറ്റില്ല; പുതിയ വിവാദവ ഉത്തരവുമായി ബോംബെ ഹൈക്കോടതി

മുംബൈ: വിചിത്രമായ പുതിയ ഉത്തരവുമായി ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പ്രതിയുടെ പാന്റിന്റെ സിപ്പ് ഊരിയ കേസ് പോക്‌സോ വകുപ്പിന്റെ പരിധിയില്‍പ്പെടുന്ന ലൈംഗികാതിക്രമമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പുതിയ ഉത്തരവും, വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്‌സോ നിയമത്തിലെ ലൈംഗികാതിക്രമത്തില്‍പെടില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ച പുഷ്പ ഗനേഡിവാലയുടേത് തന്നെയാണ്. ഹൈക്കോടതി വിധിയുണ്ടായത് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 50 കാരനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ്.

എന്നാല്‍ കോടതി വിധി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശനം നടക്കാത്തത് കൊണ്ട് കേസ് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമായിരുന്നു. സെക്ഷന്‍ 354 എ (1) ഐ.പി.സി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News