കാത്തിരുന്ന് കണ്‍മണികള്‍ ജനിച്ചു; നാട്ടിലെത്തിയ പ്രവാസിയായ യുവാവിന് രണ്ടാം തവണയും കൊവിഡ്

തൃശൂര്‍: പൊന്നൂക്കര സ്വദേശിയായ പ്രവാസി മലയാളിക്ക് രണ്ടാം തവണയും കൊവിഡ് ബാധിച്ചു. കൊവിഡ് മാറിയോയെന്ന് വ്യക്തമാകാത്തതിനാല്‍ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടുത്തു പോകാനാകാതെ സങ്കടത്തില്‍ കഴിയുകയാണ് യുവാവ്.

ഒമാനിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ സാവിയോ ജോസഫാണ് രണ്ടാം തവണയും കൊവിഡിന്റെ പിടിയിലകപ്പെട്ടത്. ഒരു തവണ കൊവിഡ് രോഗം വന്നു ഭേദമായി. പിന്നെയും രോഗലക്ഷണം കണ്ടപ്പോള്‍ പരിശോധിച്ചു. വീണ്ടും പോസിറ്റീവ്. രണ്ടാം തവണയും കൊവിഡ് പോസിറ്റീവായതോടെ പരിഭ്രാന്തിയായി.

കഴിഞ്ഞ ജൂണില്‍ ഒമാനില്‍ നിന്ന് നാട്ടില്‍ എത്തിയപ്പോള്‍ പരിശോധന നടത്തിയിരുന്നു. അന്ന് നെഗറ്റീവായിരുന്നു. ക്വാറന്റീന്‍ കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് പോസിറ്റീവായത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സാവിയോക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്.

കണ്‍മണികളെ ഒരു നോക്കു കാണാന്‍ പോലും സാവിയോയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂണ്‍ തൊട്ടു ഇന്നേവരെ വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇദ്ദേഹം. കൂട്ടിനുള്ള അമ്മയ്ക്കു ഫലം നെഗറ്റീവായതു മാത്രമാണ് ആകെയുള്ള ആശ്വാസം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News