ഒന്നര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ ഭാര്യയ്ക്ക് ഒരു കുട്ടി; പരാതിയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍; സംഭവം ഇടുക്കിയില്‍

ഇടുക്കി: ഒന്നര വര്‍ഷം ഹാഷിഷ് കേസില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ശേഷം വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്ക് ഒരു കുട്ടി ഉണ്ടെന്നറിഞ്ഞ യുവാവ് പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍. യുവതിയെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചതോടെ കുട്ടിയുടെ പിതാവിനെക്കുറിച്ച് വ്യക്തമായ ചിത്രം യുവതി പോലീസിന് കൈമാറി. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ഇടുക്കി ജില്ലയിലെ രാജാക്കാട്ട് ആണ് സംഭവം. കുരുവിളസിറ്റി സ്വദേശിയായ 27കാരനാണ് പ്രതി. എസ്റ്റേറ്റിലെ ജീവനക്കാരനായ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് യുവാവ് മുങ്ങിയിരിക്കയാണ്.

19 വയസുള്ളപ്പോഴാണ് യുവാവ് 27കാരിയുമായി ലോഹ്യത്തിലായത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇതിനിടയിലാണ് ഹാഷിഷ് കേസില്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് കോടതി ഇയാളെ ശിക്ഷിച്ച് ജയിലിലാക്കി. ഭര്‍ത്താവ് ജയിലില്‍ കഴിയുമ്പോഴാണ് കടുക്കാസിറ്റി സ്വദേശിയുമായി യുവതി അടുക്കുന്നതും ഗര്‍ഭിണിയായതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News