KeralaNews

മകളുടെ ശരീരത്ത് തിളച്ചവെള്ളം ഒഴിച്ചു, ഭാര്യയുടെ ചെവി കടിച്ചുപറിച്ചു; ഗൃഹനാഥന്‍ ഒളിവില്‍

കോഴിക്കോട്: കോഴിക്കോട്ട് യുവതിക്കും മകള്‍ക്കും ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. താമരശേരി സ്വദേശിനി ഫിനിയയെയും മകള്‍ ഒന്‍പതു വയസുകാരിയെയും ഷാജി എന്നയാളാണ് മര്‍ദിച്ചത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഷാജി മകളുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ചു. പരിക്കേറ്റ മകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെവിക്ക് മുറിവേറ്റ ഫിനിയയും ചികിത്സ തേടി.

മകള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞതിനാണ് ഇയാള്‍ ക്രൂരത കാട്ടിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീധനമായി കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലഹരിക്ക് അടിമയായ ഷാജി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു.

12 വര്‍ഷം മുന്‍പായിരുന്നു ഷാജിയുടെയും ഫിനിയയുടെയും വിവാഹം. സ്ത്രീധനമായി 50 പവന്‍ സ്വര്‍ണം നല്‍കിയിരുന്നു. ആദ്യമൊക്കെ നല്ല രീതിയിലായിരുവെങ്കിലും പിന്നീട് സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. പലപ്പോഴായി സ്വര്‍ണവും കൈക്കലാക്കി. കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.

ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കണമെന്ന് പറഞ്ഞ ഫിനയയെ ഷാജി മര്‍ദിച്ചു. തടയാനെത്തിയപ്പോഴാണ് മകളുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ചത്. ഇയാള്‍ മകളുടെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. സംഭവത്തില്‍ ഷാജിക്കെതിരെ ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button