CrimeKeralaNewsRECENT POSTS
കൊല്ലത്ത് കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ മര്‍ദ്ദിച്ചതായി പരാതി
കൊല്ലം: കൊല്ലം കുളത്തുപ്പുഴയില്‍ കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമയെ വാതിര്‍ പൊളിച്ച് അകത്ത് കടന്ന ശേഷം അയല്‍വാസികള്‍ മര്‍ദ്ദിച്ചതായി പരാതി. കുളത്തുപ്പുഴ അമ്പലക്കടവില്‍ ചായക്കട നടത്തുന്ന വിജയന്‍ പിള്ളയ്ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കടയുടെ വാതില്‍ പൊളിച്ച് അകത്തുകടന്നവര്‍ ഒരു പ്രകോപനവുമില്ലാതെ മര്‍ദിച്ചെന്നാണ് പരാതി. കുളത്തുപ്പുഴ സ്റ്റേഷനിലെത്തിയ വിജയന്‍ പിള്ളയെ പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.
സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ വിജയന്‍ പിള്ളയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കിടത്തി ചികിത്സ നിഷേധിച്ചതോടെ വിജയന്‍ പിള്ളയുമായി നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News