CrimeNews

ക്രൂരമായി ബലാത്സംഗം ചെയ്തു, സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള മുള കയറ്റി; വിധവയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍

അഗര്‍ത്തല: അമ്പതുകാരിയായ വിധവയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ഉദയ്പൂര്‍ സ്വദേശി ദുലാല്‍ ദാസാണ് അറസ്റ്റിലായത്. സെപജിജാല ജില്ലയിലെ നാല്‍ചാറില്‍ ആണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോകുകയായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞ ഹോളി ദിനത്തിലാണ് അടുക്കളയില്‍ മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ മൂര്‍ച്ചയുള്ള മുള കയറ്റിയിറക്കുകയും ചെയ്തു.

അതേസമയം, കൊല്ലപ്പെട്ട സ്ത്രീ വിധവയാണെന്നും ഇവരും പ്രതിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ദിവസം ഇരുവരും യുവതിയുടെ വീട്ടില്‍ മദ്യപിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button