പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കി; ഒടുവില്‍ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ഇന്‍ഡോര്‍: പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കിയ യുവാവ് ഒടുവില്‍ പിടിയില്‍. പെയിങ് ഗസ്റ്റുകളായും വാടകയ്ക്കും മറ്റും താമസിക്കുന്ന പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന ശ്രീകാന്ത് (26) ആണ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനായി ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്നു. ഇന്‍ഡോറിലെ വിജയ് നഗര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കാണാതാകുന്നത് പതിവായതോടെ നാട്ടുകാരും ആളെ കണ്ടെത്താന്‍ രംഗത്തിറങ്ങി. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഇയാളെ കുടുക്കിയത്. പെണ്‍കുട്ടികള്‍ പുറത്ത് പോകുന്ന തക്കം നോക്കിയാണ് ഇയാള്‍ അടിവസ്ത്രങ്ങള്‍ മോഷ്ടിക്കാനായി കയറുന്നത്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ ഇയാള്‍ പതിവായി ഒളിഞ്ഞു നോക്കാറുണ്ടെന്നും പോലീസ് പറയുന്നു.

വിജയ് നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നിരന്തരം പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കള്ളനെ തപ്പി പോലീസ് ഇറങ്ങിയത്. നഗര്‍ സുരക്ഷാ സമിതി, സുരക്ഷാ ജീവനക്കാര്‍ എന്നിവരുടെയൊക്കെ സഹായം പോലീസ് തേടി. ഇവരോടെല്ലാം ജാഗ്രതയില്‍ ഇരിക്കാനും പോലീസ് ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍, വാടക വീടുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തി ചുറ്റുവട്ടത്തുള്ള ആളുകളോട് രാത്രിയിലടക്കം നിരീക്ഷണം തുടരാന്‍ പോലീസ് ആവശ്യപ്പെട്ടു.

അങ്ങനെ പരിശോധന നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി ശ്രീകാന്ത് പോലീസ് പിടിയിലായി. ഒരു വര്‍ഷം മുന്‍പ് സമാന കേസിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏറെനാള്‍ ഒളിവിലായിരുന്നു ശ്രീകാന്ത്. സമീപ പ്രദേശങ്ങളായ ശീതള്‍ നഗര്‍, സുമന്‍ നഗര്‍, സ്വര്‍ണ ഭാഗ് കോളനി, വിജയ് നഗറിലെ മറ്റ് കോളനികള്‍ എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി. മോഷണം, പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News