കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് മുങ്ങിയ രോഗി പശുവിനെ മോഷ്ടിക്കുന്നതിനിടെ പിടിയില്‍

കാസര്‍കോട്: കൊവിഡ് കെയര്‍ സെന്ററില്‍ നിന്നും തടവുചാടിയ രോഗി പശുവിനെ മോഷ്ടിക്കുന്നതിനിടെ പോലീസ് പിടിയില്‍. കാസര്‍കോട് മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാന്‍ സൈനുദ്ദീനെയാണ് പോലീസ് പിടികൂടിയത്.

കാസര്‍കോടും കര്‍ണാടകയും അടക്കം ബന്ധങ്ങളുള്ള ഇയാള്‍ പുറത്തു ചാടിയത് ആരോഗ്യവകുപ്പിനും പോലീസിനും തലവേദനയായിരുന്നു. ഇയാളുടെ ഫോട്ടോ അടക്കം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. ലോറി മോഷണമടക്കമുള്ള കേസുകളില്‍ നേരത്തെ ഇയാളെ പോലീസ് പിടികൂടിയിരുന്നു.

ആഗസ്റ്റ് 24-നാണ് അഞ്ചരക്കണ്ടിയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ഇയാള്‍ തടവുചാടിയത്. അന്നു മുതല്‍ ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ബദിയടുക്ക പോലീസ് പ്രദേശത്ത് നിന്നും പശുവിനെ മോഷ്ടിക്കുന്നതിനിടയില്‍ ഇയാള്‍ പിടിയിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News