തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; നടുറോഡില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗൂണ്ടാ ആക്രമണം. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന് വെട്ടേറ്റു. മെന്റല്‍ ദീപു എന്നറിയപ്പെടുന്നയാളാണ് ശരത് ലാലിനെ വെട്ടിയത്. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കം വെട്ടില്‍ കലാശിക്കുകയായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് ശ്രീകാര്യത്തിന് സമീപം ചേന്തിയിലാണ് ആക്രമണം നടക്കുന്നത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലും മെന്റല്‍ ദീപു എന്നറിയപ്പെടുന്ന ദീപുവും ഒരേ വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിലുണ്ടായ വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെട്ടു കിട്ടിയ ശേഷം സമീപമുള്ള വീട്ടിലേക്ക് ഓടിക്കയറുന്ന ദീപുവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് വ്യക്തമാണ്.

സംഭവത്തില്‍ പോലീസ് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് സമീപവാസികളുടെ ഭാഗത്തു നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കേസെടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News