26.5 C
Kottayam
Wednesday, June 17, 2026

കയര്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി; പണമടങ്ങിയ ബാഗ് മോഷ്ടിച്ച ശേഷം മുങ്ങിയ യുവാവ് പിടിയില്‍

Must read

പത്തനംതിട്ട: പന്തളത്ത് പട്ടാപ്പകല്‍ കടയിലെത്തി പണമടങ്ങിയ ബാഗ് മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രതി പിടിയില്‍. അമ്പലപ്പുഴ ഹെല്‍ത്ത് സെന്ററിനു സമീപം വാടകയ്ക്കു താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശി ശ്യാംകുമാര്‍ (32) നെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്. പന്തളം കടയക്കാട് ജംഗ്ഷനില്‍ കട നടത്തുന്ന ഷെരീഫാ ബീവിയുടെ കടയില്‍ നിന്നാണ് ഇയാള്‍ പണമടങ്ങിയ ബാഗ് മോഷ്ടിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.

കാറിലെത്തിയ ശ്യാംകുമാര്‍ കയര്‍ ആവശ്യപെട്ടാണ് കടയ്ക്കുള്ളില്‍ കയറിയത്. ഈ സമയം ഷെരീഫാ ബീവി മാത്രമാണ് കടയിലുണ്ടായിരുന്നത്. ഇവര്‍ കയറെടുക്കുന്നതിനിടെ കടയില്‍ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗുമായി ഇയാള്‍ കാറില്‍ കയറി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഷെരീഫാ ബീവിയുടെ മകന്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്യാംകുമാര്‍ പിടിയിലാകുന്നത്.

സമീപമുള്ള കടകളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് ഇയാള്‍ വന്ന കാറിന്റെ ദൃശ്യങ്ങള്‍ നമ്പര്‍ സഹിതം ലഭിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അമ്പലപുഴയില്‍ നിന്നു ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

ആഫ്രക്കൻ കരുത്തിൽ ഫ്രഞ്ച് കോട്ട പൊളിഞ്ഞില്ല; സെനഗലിന തകർത്ത് ഫ്രാൻസ്; നിലവിലെ റണ്ണറപ്പുകൾക്ക് ജയത്തോടെ തുടക്കം

ന്യൂ ജേഴ്‌സി: 2002 ലോകകപ്പിലെ ആദ്യ മത്സരത്തിൽ സെനഗലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയായിരുന്നു നിലവിലെ ജേതാക്കളായിരുന്ന ഫ്രാൻസ് അന്ന് ലോകകപ്പിന് തുടക്കം കുറിച്ചത്. ഇത്തവണ ഒരിക്കൽ കൂടി അത്തരമൊരു മോശം തുടക്കം അവരെ...

ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ വെടിയുതിർത്തു; ജി7 ഉച്ചകോടിക്കിടെ കടുത്ത യുദ്ധഭീതി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് ആഡംബര ബോട്ടിന് നേരെ റഷ്യൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് വെടിയുതിർത്തതായി പരാതി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, ബ്രിട്ടനെതിരെയുള്ള റഷ്യയുടെ ഏറ്റവും വലിയ പ്രകോപനമായാണ്...

നെയ്മറുടെ പരിക്കിൽ ബ്രസീൽ ക്യാമ്പിൽ നെഞ്ചിടിപ്പ്; കാൽവണ്ണയിലെ പരിക്കിൽ വീണ്ടും അടിയന്തര പരിശോധന

ന്യൂജേഴ്‌സി: ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിഞ്ഞുപോകുന്നില്ല. പരിക്കേറ്റ വലതുകാലിന് തിങ്കളാഴ്ച താരം വീണ്ടും പുതിയ പരിശോധനകൾക്ക് വിധേയനായി. തിങ്കളാഴ്ചയോടെ നെയ്മർ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുമെന്നായിരുന്നു നേരത്തെയുള്ള പ്രതീക്ഷയെങ്കിലും സാന്റോസ്...

Popular this week