27.4 C
Kottayam
Thursday, June 4, 2026

കൂട്ടുകാരിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതിക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവ് പിടിയില്‍; പ്രതിയെ കണ്ട് ഞെട്ടി യുവതി

Must read

പുനലൂര്‍: കൂട്ടുകാരിയുടെ ഫോട്ടോ മുഖചിത്രമാക്കി വ്യാജ ഫേസ്ബുക്ക് വിലാസമുണ്ടാക്കി പുനലൂര്‍ സ്വദേശിയായ യുവതിക്ക് മൊബൈല്‍ ഫോണിലൂടെ അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുത്ത യുവാവിനെ പോലീസ് പിടികൂടി. പുനലൂര്‍ ചെമ്മന്തൂര്‍ മുള്ളിക്കാട്ടില്‍ പുത്തന്‍വീട്ടില്‍ റോബിന്‍ റോയി ജോണ്‍ എന്ന 29കാരനാണ് പുനലൂര്‍ പോലീസിന്റെ പടിയിലായത്.

മഹാരാഷ്ട്രയില്‍ ജോലി ചെയ്തിരുന്ന പുനലൂര്‍ സ്വദേശിയായ യുവതി ജില്ലാ റൂറല്‍ എസ്.പി. ഹരിശങ്കറിന് ഇ മെയിലിലൂടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സൈബര്‍ സല്‍ പരാതിയില്‍ അന്വേഷണം നടത്തി. ഒടുവില്‍ പ്രതിയെ കണ്ടെത്തുകയും പോലീസ് പിടികൂടുകയുമായിരുന്നു. മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പരാതി നല്‍കിയ യുവതിയുടെ കൂട്ടുകാരിയുടെ ഫോട്ടോ മുഖചിത്രമാക്കി വ്യാജ ഫേസ്ബുക്ക് വിലാസമുണ്ടാക്കി ഈ അക്കൗണ്ടില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി മുതല്‍ യുവാവ് അശ്ലീല ചിത്രങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു.

നിരവധി പ്രാവശ്യം താക്കീത് കൊടുത്തെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നാണ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. എസ്.ഐമാരായ രാജ്കുമാര്‍, അജികുമാര്‍, ഗോപകുമാര്‍, എ.എസ്.ഐമാരായ രാജന്‍, അനില്‍കുമാര്‍, സി.പി.ഒമാരായ ജിജോ, ശബരീഷ്, അഭിലാഷ്, രജിത്ത് ലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week