കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; അയല്‍വാസിയായ യുവാവ് പിടിയില്‍

തിരുവനന്തപുരം: കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയായ പ്രതി അറസ്റ്റില്‍. തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് തിരുവനന്തപുരം വിതുര പോലീസ് അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയായ പെണ്‍കുട്ടി ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരാണ് കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇയാള്‍ക്ക് 12 വയസ്സുള്ള ഒരു മകളുണ്ട്.

അയല്‍വാസിയായ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. ഈ സ്ത്രീയുടെ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വീട്ടിലിലാരും ഇല്ലാതിരുന്ന സമയം പ്രതി കാമുകിയുടെ മകളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി വിവരം മറ്റുള്ളവരില്‍ നിന്ന് മറച്ചു വെക്കുകയായിരുന്നു. ഹോസ്പിറ്റര്‍ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ മെഡിക്കല്‍ കോളജ് ഭാഗത്തെ ഒരു ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News