ആദ്യരാത്രി കാണാന്‍ ഏണിവെച്ച് അകത്ത് കയറി! വധുവരന്മാര്‍ എത്തുംമുമ്പേ ഉറങ്ങിപ്പോയി; പയ്യന്നൂരില്‍ യുവാവ് പിടിയില്‍, വീഡിയോ കാണാം

പയ്യന്നൂര്‍: ആദ്യരാത്രി കാണാന്‍ ഏണിവെച്ച് റൂമിനകത്ത് കയറിയ യുവാവ് പിടിയില്‍. പയ്യന്നൂരിലാണ് സംഭവം. യുവാവിന്റെ ഉറക്കവും കൂര്‍ക്കം വലിയുമാണ് വില്ലനായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുകഴിഞ്ഞു.

പാലക്കാട് ആണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് വധുവരന്മാര്‍ വീട്ടില്‍ എത്തും മുന്‍പേ യുവാവ് ഏണി സംഘടിപ്പിച്ച് വധുവരന്മാരുടെ മുറില്‍ കയറി സ്ഥാനം പിടിക്കുകയായിരിന്നു. അതേസമയം, രാത്രി 10ന് തന്നെ ലൈറ്റുകള്‍ ഓഫ് ചെയ്യണമെന്ന് ഇയാള്‍ വീട്ടിലെത്തി മുന്‍കൂറായി നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ദമ്പതികള്‍ എത്താന്‍ വൈകിയത് ഇയാള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. യുവാവ് ഉറങ്ങിപ്പോയി. വധുവരന്മാര്‍ റൂമിലേക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂര്‍ക്കം വലിയായിരുന്നു. കൂര്‍ക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കുമ്പോഴാണ് ഒളിച്ചിരുന്ന യുവാവിനെ കണ്ടത്. ഉടനെ പോലീസിനെ വിളിച്ച് യുവാവിനെ പിടിച്ചേല്‍പ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News