വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരിക്കും! രാത്രി ദമ്പതിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തും; കോട്ടയത്ത് ഡോക്ടറുടെ പരാതിയില്‍ യുവാവ് പിടിയില്‍

കോട്ടയം: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വീട്ടില്‍ കയറി ഒളിച്ചിരുന്ന ശേഷം രാത്രി ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തുന്ന വിരുതന്‍ കോട്ടയത്ത് പിടിയില്‍. ആര്‍പ്പുക്കര സ്വദേശി അന്‍സിലി(26)നെയാണ് ഗാന്ധിഗര്‍ പോലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡ് ചെയ്തത്.

മെഡിക്കല്‍ കോളജ് കസ്തൂര്‍ബാ ജംഗഷനില്‍ താമസിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.

രാത്രികാലങ്ങളില്‍ വീടിന്റെ കുളിമുറിയില്‍ ഒളിച്ചിരുന്നശേഷം ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.

ഈ പ്രദേശത്തെ മറ്റു ചില വീടുകള്‍ കേന്ദ്രീകരിച്ചും ഇത്തരത്തില്‍ നിരവധി ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. കേസിലെ പ്രധാന പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടുവാനുള്ള ശ്രമം നടത്തി കൊണ്ടിരിക്കുകയാണെന്ന് ഗാന്ധിനഗര്‍ എസ്എച്ച്ഒ ക്ലീറ്റസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News