ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. വൈപ്പിന്‍ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിന്‍ (23) ആണ് അറസ്റ്റിലായത്.

തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. സെപ്റ്റംബറിലാണ് പെണ്‍കുട്ടിയെ ഓച്ചന്തുരുത്തില്‍ വിളിച്ചു വരുത്തി യുവാവ് പീഡിപ്പിച്ചത്. പുതിയകാവ് സ്വദേശിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഞാറക്കല്‍ പോലീസിനു കൈമാറിയിരുന്നു. തുടര്‍ന്ന് ഞാറക്കല്‍ സി.ഐ. പി. എസ് ധര്‍മ്മജിത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News