34.4 C
Kottayam
Friday, April 26, 2024

മുന്‍ സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Must read

ബംഗളൂരു: മുന്‍ സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശിയായ ദീപക് കുമാര്‍(30) എന്നയാളാണ് അറസ്റ്റിലായത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജ് പഠന കാലത്താണ് ദീപകും യുവതിയും പരിചയത്തിലായത്.

കഴിഞ്ഞ വര്‍ഷം ബംഗളൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്ന ദീപകും യുവതിയും വീണ്ടും പരിചയം പുതുക്കി. ഒക്ടോബറില്‍ ദീപകിന്റെ കെ.ആര്‍ പുരത്തുള്ള വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ദീപക് യുവതിയറിയാതെ ബാത്‌റൂമില്‍ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.

പിന്നീട് വ്യാജ ഇമെയില്‍ വഴിയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴിയും ദീപക് യുവതിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി പ്രതികരിച്ചില്ല. തുടര്‍ന്ന് ക്യാമറ ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴി യുവതിക്ക് അയച്ചു കൊടുത്തു. പത്ത് ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

സംഭവത്തിനു പിന്നില്‍ ദീപക്കാണെന്നു മനസിലായ യുവതി ഇയാളെ ഫോണ്‍ വിളിച്ചെങ്കിലും ഇയാള്‍ എടുത്തില്ല. പിന്നീട് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദീപക് പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week