മുംബൈ: ഡാര്‍ക്ക് വെബ് വഴി സിന്തറ്റിക് ഡ്രഗ്സ് ഇടപാട് നടത്തിയ യുവാവ് പിടിയില്‍. മുംബൈയില്‍ നിന്നാണ് ക്രിപ്റ്റോക്കിങ് എന്ന് വിളിപ്പേരുള്ള മകരന്ദ് പി. അദിവീര്‍കര്‍ എന്ന യുവാവ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലാകുന്നത്.
ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ചാണ് ഡാര്‍ക് വെബ്ബില്‍ നിന്നു ഇയാള്‍ മയക്കുമരുന്നുകള്‍ വാങ്ങുന്നത്. ബിറ്റ്കോയിനുകള്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്താറുണ്ടെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മാസങ്ങള്‍ മുന്‍പ് മലാഡിലെ ഖറോഡിയില്‍ നിന്നു വന്‍തോതില്‍ എല്‍എസ്ഡി പിടിച്ചെടുത്തിരുന്നു ഇതിന്റെ തുടരന്വേഷണത്തിലാണ് മകരന്ദ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.