KeralaNews

റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

നെടുമങ്ങാട്: റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. അരുവിക്കര ഇരുമ്പ മരുതന്‍കോട് വി.എസ് നിവാസില്‍ ആര്‍.ബിജു (45) നെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.

ഉഴമലയ്ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ ബൈക്കിലെത്തി ഇയാള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാ ശേഷമാണ് പ്രതിയെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയത്.

ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. വിവരം പുറത്തായതോടെ ഇയാള്‍ ഒളിവിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ബിജുവിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button