ഇലക്ട്രോണിക്സ് സെക്സ് ടോയ് പ്രയോഗിച്ചു, ശരീരമാകെ കടിച്ച് മുറിവേല്‍പ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിയാന്‍കോ
‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം എസ്മെ ബിയാന്‍കോയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍. പ്രശസ്ത സംഗീതജ്ഞന്‍ മെര്‍ലിന്‍ മാന്‍സണെതിരെയാണ് താരം ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിരിയ്ക്കുന്നത്. നിരവധി സ്ത്രീകളെ പോലെ തന്നെയും പൂര്‍ണമായി തകര്‍ത്ത വ്യക്തിയാണ് മാന്‍സണെന്നാണ് ബിയാന്‍കോ പറയുന്നത്. മാന്‍സന്റെ ഇമെയില്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളുമായി അടുത്തിടെ ഒരു രാജ്യന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തലാണ് ബിയാന്‍കോ നേരിട്ട അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയത്.
”2005ലാണ് മാന്‍സനെ പരിചയപ്പെട്ടത്. അന്ന് അദ്ദേഹത്തിന്റെ ഭാവി വധുവായ ഡിറ്റ വന്‍ ടീസും ഒപ്പമുണ്ടായിരുന്നു. 2007ല്‍ ഈ ബന്ധം പിരിഞ്ഞു. തുടര്‍ന്നാണ് ഞാനുമായി സൗഹൃദത്തിലായത്. 2009ല്‍ മാന്‍സനൊപ്പം ഒരു മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചു. ഈ സമയത്തായിരുന്നു ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. പ്രൊഫഷണലിസത്തിന്റെ ഭാഗമായാണ് ആ രംഗത്തില്‍ അഭിനയിക്കാന്‍ തയാറായത്. എന്നാല്‍ മാന്‍സന്റെ ഇടപെടല്‍ ക്രൂരമായിരുന്നു. ആ രംഗം വീഡിയോയുടെ ഭാഗമായിരുന്നെങ്കിലും മാന്‍സണ്‍ അക്രമാസക്തനായി. കേബിള്‍ ഉപയോഗിച്ച് കെട്ടിയിട്ട് ചാട്ടവാറു കൊണ്ട് അടിച്ചു. തുടര്‍ന്ന് അയാള്‍ ഇലക്ട്രോണിക് സെക്സ് ടോയ് പ്രയോഗിക്കുകയും ചെയ്തു.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ആ മൂന്ന് ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഭയമാണ്. അടിവസ്ത്രം മാത്രം ധരിച്ചായിരുന്നു മൂന്നു ദിവസത്തെ ഷൂട്ട്. ഭക്ഷണം നല്‍കാതെ കൊക്കെയ്ന്‍ മാത്രമാണ് നല്‍കിയത്. സമ്മതമില്ലാതെ അയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ശരീരമാകെ കടിച്ച് മുറിവേല്‍പിക്കുകയും ചെയ്തു. എന്റെ ഉറക്കം വരെ അയാള്‍ നിയന്ത്രിക്കാന്‍ തുടങ്ങി.
ഒരു തടവുകാരിയെ പോലെയായിരുന്നു ഞാന്‍. അവനെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ ഞാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു. എന്റെ സംസാരം പോലും അയാള്‍ നിയന്ത്രിക്കുകയായിരുന്നു. അങ്ങനെ ഒരിക്കല്‍ എന്റെ കുടുംബത്തെ രഹസ്യമായി വിളിച്ച് രക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു.” ബിയാന്‍കോ പറഞ്ഞു.