News
കാണാതായ കമിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍
ബംഗളൂരു: ഫെബ്രുവരി 11 മുതല്‍ കാണാതായ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാദ്രാമി താലൂക്കിലെ അഖണ്ഡഹള്ളി ഗ്രാമത്തിലാണ് സംഭവം. മനശിവംഗി ഗ്രാമത്തിലെ പരശുറാം പൂജാരി (23), ഭാഗ്യശ്രീ വോഡയാര്‍ (18) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കളായ ഇരുവരും ഒരു പ്രദേശത്ത് ആയിരുന്നു താമസിച്ചിരുന്നതും. പരശുറാം കൃഷിപ്പണി ചെയ്യുകയും ഭാഗ്യശ്രീ പി.യു.സിക്ക് പഠിക്കുകയുമായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് യുവതി വീട്ടില്‍ അറിയിച്ചിരുന്നതായും പിന്നീട് വിവാഹം നടത്താമെന്ന് തീരുമാനിച്ചതായും ഒരു ബന്ധു പറഞ്ഞു. അതിനിടെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്നു വ്യക്തമല്ല. സംഭവത്തില്‍ പോളീ അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News