കൊല്ലത്ത് പതിനഞ്ചുകാരി ജീവനൊടുക്കിയത് യുവാവിന്റെ പീഡനം സഹിക്കാന്‍ വയ്യാതെ; പ്രതി മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവ്

കൊല്ലം: കൊണ്ടോടിയില്‍ പതിനഞ്ചു വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതോടെ പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കടയ്ക്കല്‍ സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തത്. ഷമീറിന്റെ ശല്യം സഹിക്ക വൈയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.

ഇക്കഴിഞ്ഞ 25നാണ് പതിനഞ്ചുകാരിയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കുട്ടിയുമായി അടുപ്പത്തിലായിരുന്ന കടയ്ക്കല്‍ സ്വദേശി ഷമീറാണ് മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടി നിരന്തരം പീഡപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ നിന്നും വ്യക്തമായി. അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘമാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലടക്കം മുന്‍പും പീഡന കേസുകളില്‍ ഷമീര്‍ പ്രതിയായിട്ടുണ്ട്. ആത്മഹത്യ പ്രേരണ, പോക്‌സോ തുടങ്ങിയെ വകുപ്പുകളാണ് ഷമീറിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ കോടതിറിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News