30.6 C
Kottayam
Wednesday, May 15, 2024

ദുബായില്‍ വെച്ച് ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു; യുവാവ് അറസ്റ്റില്‍

Must read

ചെങ്ങന്നൂര്‍: ദുബായില്‍ വെച്ച് ബന്ധുവായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന്‍ ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ് എന്ന 29 കാരനാണ് അറസ്റ്റില്‍ ആയത്. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയെ പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതി. ദുബായില്‍ വെച്ച് ഒപ്പം താമസിക്കുകയും ചെയ്തു.

പീഡനത്തില്‍ യുവതി ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതിനിടെ ദുബായില്‍ നിന്നു നാട്ടില്‍ എത്തിയ സൂരജ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week