കീം ഫലം പ്രഖ്യാപിച്ചു; എന്‍ജിനിയറിംഗില്‍ വരുണ്‍ കെ.എസിന് ഒന്നാം റാങ്ക്, ആദ്യ നൂറില്‍ 87ലും ആണ്‍കുട്ടികള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ (കീം) ഫലം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ പ്രഖ്യാപിച്ചു. 53,236 പേരാണ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചത്. എന്‍ജിനിയറിംഗില്‍ വരുണ്‍ കെ.എസ് (കോട്ടയം) ഒന്നാം റാങ്കും ഗോകുല്‍ ഗോവിന്ദ് ടി.കെ (കണ്ണൂര്‍) രണ്ടാം റാങ്കും നിയാസ് മോന്‍.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

എന്‍ജിനിയറിംഗ് ആദ്യത്തെ നൂറ് റാങ്കില്‍ ഇടം പിടിച്ചത് 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ്. ഇതില്‍ 66 പേര്‍ ആദ്യ ചാന്‍സില്‍ പാസായവര്‍ ആണ്. 34 പേര്‍ രണ്ടാമത്തെ ശ്രമത്തില്‍ പാസായവരും.

ആദ്യ പത്ത് റാങ്കില്‍ ഇടം നേടിയവര്‍

നാലാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)
അഞ്ചാം റാങ്ക്: അദ്വൈത് ദീപക് (കോഴിക്കോട്)
ആറാം റാങ്ക്: ഇബ്രാഹിം സുഹൈല്‍ ഹാരിസ് (കാസര്‍ഗോഡ്)
ഏഴാം റാങ്ക്: തസ്ലീം ബാസില്‍ എന്‍ (മലപ്പുറം)
എട്ടാം റാങ്ക്: അക്ഷയ് കെ മുരളീധരന്‍ (തൃശൂര്‍)
ഒമ്പതാം റാങ്ക്: മുഹമ്മദ് നിഹാദ്.യു (മലപ്പുറം)
പത്താം റാങ്ക്: അലീന എം.ആര്‍ (കോഴിക്കോട്)

ഫാര്‍മസി: ആദ്യ മൂന്നു റാങ്കില്‍ ഇടം പിടിച്ചവര്‍

ഒന്നാം റാങ്ക്: അക്ഷയ് കെ.മുരളീധരന്‍ (തൃശൂര്‍)
രണ്ടാം റാങ്ക്: ജോയല്‍ ജെയിംസ്(കാസര്‍ഗോഡ്)
മൂന്നാം റാങ്ക്: ആദിത്യ ബൈജു (കൊല്ലം)

ജൂലൈ 16നായിരുന്നു കേരളത്തിനകത്തും പുറത്തുമുള്ള 336 കേന്ദ്രങ്ങളിലായി കീം പരീക്ഷ നടത്തിയത്. രാവിലെയും ഉച്ചകഴിഞ്ഞുമായി നടന്ന പരീക്ഷ 1.25 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയും സാമൂഹിക അകലവും പാലിച്ചായിരുന്നു പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കു പുറമേ ഡല്‍ഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ആയിരുന്നു പരീക്ഷ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News